സമഗ്ര ശിക്ഷ കേരള കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ അവിരാമം 24-

IMG-20240525-WA0007

സമഗ്ര ശിക്ഷ കേരള കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ അവിരാമം 24- വിരാമമില്ലാതെ വിരമിക്കുന്നവർക്കൊപ്പം – യാത്രയയപ്പ് സമ്മേളനം നടത്തി.

കിളിമാനൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കും പ്രമാധ്യാപകർക്കും നടത്തിയ യാത്രയയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ഓ എസ് അംബിക ഉദ്ഘാടനം നിർവഹിച്ച സംസാരിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും മലയാളം മിഷൻ ഡയറക്ടരുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി.

ബിപിസി സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ, കിളിമാനൂർ പഞ്ചായത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ എം, നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡയറ്റ് പ്രിൻസിപ്പൽ ഡോ ടി ആർ ഷീജ കുമാരി നെയ്യാറ്റിൻകര ബിപിസി അയ്യപ്പൻ എം ,മുൻ ബിപിസിമാരായ സോമസുന്ദരൻ പിള്ള, എം എസ് സുരേഷ് ബാബു, വി ആർ സാബു, എച്ച് എം ഫോറം സെക്രട്ടറി പി ആർ രാജേഷ് റാം സെക്രട്ടറി റജീന ജെ സംബന്ധിച്ച് തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ സ്മിത പികെ നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!