ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര രംഗത്ത് രക്തസാക്ഷിത്വം വഹിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിന്റെ 107ആമത് ജന്മവാർഷികം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
വക്കം ഖാദർ 107-ാം ജന്മവാർഷിക ദിന സമ്മേളനവും സെമിനാറും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്നു. ജന്മദിനാഘോഷം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൗരാവകാശം വർത്തമാന കാലഘട്ടത്തിൽ എന്ന വിഷയത്തിലെ സെമിനാർ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
അനുസ്മരണ വേദി ചെയർമാനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, ബി.സി.അജയരാജ്, എം.എ.ഉറൂബ്, കലാ നികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.അബ്ദുൽ നാസർ, ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, കവി ആനന്ദക്കുട്ടൻ മുരളീധരൻ, സഞ്ജു,വക്കം ഖാദറിൻ്റെ കുടുംബാംഗം എ.ശാമില, ആബിദ്, നാസർ തുടങ്ങിയവർ സംസാരിച്ചു.