കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികളുടെ പ്രതിഷേധം. പള്ളിപ്പുറത്ത് ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. നഗർകോവിലിൽ നിന്ന് ഹരിപ്പാട് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്‌റ്റ് ആണ് കാറിലെത്തിയ ദമ്പതികൾ തടഞ്ഞത്. ബസ് തങ്ങളുടെ കാറില്‍ ഇടിക്കാനൊരുങ്ങിയെന്നാണ് തടയലിന് ദമ്പതികൾ പറഞ്ഞ കാരണം.
കാർ കുറുകെ നിർത്തി ബസിനെ 20 മിനിറ്റോളം തടഞ്ഞിട്ടു. കാറുടമ മദ്യപിച്ചിരുന്നതായി ഡ്രൈവർ ആരോപിച്ചു. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് സ്വിഫ്റ്റ് ഡ്രൈവറും യാത്രക്കാരും പറഞ്ഞിട്ടും ഇവർ പിന്തിരിഞ്ഞില്ല. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നുകളഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.