ആറ്റിങ്ങൽ: ഇളമ്പ റൂറൽ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും ഉമ്മൻചാണ്ടി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.
മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. പള്ളിയറ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മറിയാമ്മ ഉമ്മൻചാണ്ടി പ്രതിഭാ സംഗമം ഉൽഘടനവും അവാർഡ് വിതരണവും നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് എം.ബിന്ദു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി എം.എ.ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.
ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ നായർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തും മൂട് മണികണ്ഠൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.വിജയകുമാരി, എ.കെ.സി, സംഘം മുൻ പ്രസിഡൻറ് സബീല, സെക്രട്ടറി എസ്.മഞ്ജു എന്നിവർ സംസാരിച്ചു.