മംഗലപുരം : തോന്നയ്ക്കൽ വേങ്ങോട് സ്വദേശി ഷമീജ മൻസിലിൽ എ.വി.താജുദ്ദീൻ (57) ദുബായിൽ അന്തരിച്ചു. താമസ സ്ഥലത്തു കുഴഞ്ഞുവീണ് അബോധാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 25 വർഷത്തിലധികമായി പ്രവാസലോകത്ത് ജോലി നോക്കുകയായിരുന്നു.വേങ്ങോട് പ്രവാസി കൂട്ടായ്മ അംഗമാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് വിപികെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഭാര്യ ഷാമില. മക്കൾ ഷമീജ, സിറാജ്.