ആറ്റിങ്ങൽ :പത്രപ്രവർത്തകൻ, അധ്യാപകൻ, തിരക്കഥാകൃത്ത്, സംവിധായകൻ,ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ സുനിൽ കൊഴുവഴന്നൂരിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃദ് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.
ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സുഹൃത് വേദി പ്രസിഡന്റ് കെ ശ്രീവൽസൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി യോഗം ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ എം പ്രദീപ് ആമുഖപ്രസംഗം നടത്തി.
മുൻ ചെയർമാൻ അഡ്വക്കേറ്റ് സിജെ രാജേഷ്കുമാർ, തഹസിൽദാർ ടി വേണു, സാഹിത്യകാരൻ എം എം പുരവൂർ, അവനവഞ്ചേരി രാജു, അഡ്വക്കേറ്റ് മുഹ്സിൻ, എൻ സാബു, സംവിധായകൻ മഞ്ജിത്ത് ദിവാകരൻ,കവി വിജയൻ പാലാഴി, ഇളമ്പ ഉണ്ണികൃഷ്ണൻ,കെ നിസാം, ബി ആർ ഷിബു എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സുനിൽ കൊടുവഴന്നൂരിന്റെ മകൻ എസ്ബി ആര്യന് ചെയർപേഴ്സൺ മൊമന്റോ നൽകി.