ആറ്റിങ്ങൽ :- ആറ്റിങ്ങൽ ജ്വാലാകവിതകൾ സാഹിത്യവേദിയുടെ വാർഷികാഘോഷമായ ജ്വാലാമൃതം 2024 ന് മുന്നോടിയായി വാർത്താ സമ്മേളനം നടന്നു .
ജ്വാലയുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 27 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ജ്വാലാമൃതം 2024 ൽ സാംസ്കാരികസമ്മേളനവും ജ്വാല ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്ന കലാ – സാഹിത്യ – പരിസ്ഥിതി പുരസ്കാരങ്ങളുടെ വിതരണവും നടക്കും .
മനോജ്.കെ.സി.,പന്തളം (അംബാസിഡർ,ജ്വാല) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു . വി.സന്ദീപ് വാസുദേവൻ (പ്രസിഡണ്ട്, ജ്വാല) പുരസ്കാരങ്ങളും പ്രഖ്യാപിച്ചു .
വി.സന്ദീപ് വാസുദേവൻ അദ്ധ്യക്ഷത വഹിക്കുന്ന ജ്വാലാമൃതം 2024 സാംസ്കാരികസമ്മേളനം ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് (വിഴിഞ്ഞം തുറമുഖപദ്ധതി സെക്രട്ടറി) ഉദ്ഘാടനം ചെയ്യും . Live India Live for India പ്രഭാഷണപരമ്പരകളിലൂടെ പ്രശസ്തനായ ഡോ എം.എം.ബഷീർ, (കുന്നിക്കോട്,പുനലൂർ) മുഖ്യപ്രഭാഷണവും പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരൻ,ഡോ .വി . സുനിൽരാജ് (കവി, ഗാനരചയിതാവ് ), പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ വാവാ സുരേഷ്, പ്രശസ്ത ഫോക്ക് സോങ്ങ് ഗായകൻ അജിൽ മുത്ത് എന്നിവർ ആശംസാപ്രസംഗങ്ങൾ നിർവ്വഹിക്കുന്ന മനോജ്.കെ.സി. മുഖ്യ അവതാരകനായും അഞ്ജലി ജയപാൽ സ്വാഗതവും ആതിരാഷാജി കൃതജ്ഞതയും രേഖപ്പെത്തുന്ന ജ്വാലാമൃതം 2024 സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ജ്വാലാ സി.വി.രാമൻപിള്ള സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരനും, ജ്വാലാ എആർ രാജരാജവർമ്മ സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ .വി സുനിൽരാജിനും. ജ്വാലാ വി . സാംബശിവൻ പുരസ്കാരം പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണനും, ജ്വാലാ ഡോ .സലിംഅലി പരിസ്ഥിതി പുരസ്കാരം പ്രശസ്ത പരിസ്ഥിതി പ്രവർകനായ വാവാ സുരേഷിനും, ജ്വാലാ കാളിദാസ സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും പ്രഭാഷകനും സംഘാടകനുമായ മനോജ്.കെ.സി.പന്തളത്തിനും ജ്വാലാ കാവാലം സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത സാഹിത്യകാരനും കവിയുമായ വി.സന്ദീപ് വാസുദേവനും, ജ്വാലാ ഉറൂബ് സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത ചെറുകഥാകൃത്തും മനുഷ്യാവകാശ പ്രവർത്തകയുമായ അഞ്ജലി ജയപാലിനും, ജ്വാലാ തകഴി സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത ചെറുകഥാകൃത്ത് മോഹൻദാസ് എവർഷൈനും, ജ്വാലാ ഇടശ്ശേരി സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും കഥാകൃത്തുമായ മുഹമ്മദ് ലത്തീഫിനും, ജ്വാലാ എൻ എൻ കക്കാട് പുരസ്കാരം പ്രശസ്ത കവയത്രി ആതിരാഷാജിയ്ക്കും സമ്മാനിക്കും.
ജ്വാലാകവിതകൾ സാഹിത്യവേദിയുടെ പ്രതിനിധികളായ വി .സന്ദീപ് വാസുദേവൻ (പ്രസിഡന്റ് ), മനോജ്. കെ.സി.( അംബാസിഡർ), അഞ്ജലി ജയപാൽ (സെക്രട്ടറി), ആതിരാഷാജി (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് പത്രസമ്മേളനം നടന്നത്.