നെടുമങ്ങാട്: രണ്ടു കുട്ടികളുടെ വിരലിൽ കുടുങ്ങിയ മോതിരം സുരക്ഷിതമായി നീക്കംചെയ്ത് നെടുമങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ ടീമംഗങ്ങൾ.ചുള്ളിമാനൂർ സജീവിന്റെ മകൻ ആര്യന്റെയും (13),വേങ്കോട് സ്വദേശി ആഷികിന്റെ രണ്ടു വയസുള്ള മകന്റെയും വിരലുകളിലാണ് ഇന്നലെ മോതിരം കുടുങ്ങിയത്. ആര്യന്റെ വിരലിൽ നീരുവച്ച് മോതിരം ഊരാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജീവനക്കാർ കട്ടർ ഉപയോഗിച്ച് സൂക്ഷ്മതയോടെ മുറിച്ചു മാറ്റിയാണ് മോതിരം നീക്കം ചെയ്തത്.തൊട്ടുപിന്നാലെ പുതിയതായി അണിയിച്ച സ്വർണ മോതിരം ഊരാൻ കഴിയാതെ രണ്ടു വയസുകാരനുമായി രക്ഷകർത്താക്കൾ ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു.ഇതും സുരക്ഷിതമായി നീക്കംചെയ്തു