സ്വകാര്യ ബസ് ജീവനക്കാരന് ജിസിസി ബസ് കൂട്ടായ്മ KL16 ൻ്റെ കൈതാങ്ങ്.

IMG-20240529-WA0073

ആറ്റിങ്ങൽ: സ്വകാര്യ ബസ് ജീവനക്കാരനും ആറ്റിങ്ങൽ വലിയകുന്ന് സ്വദേശിയുമായ ഉണ്ണിക്കാണ് ഒരു കൂട്ടം പ്രവാസി സ്വകാര്യ ബസ് തൊഴിലാളികളുടെ വാട്ട്സ് അപ്പ് കൂട്ടായിമയായ ജിസിസി (GCC)ബസ് കൂട്ടായ്മ KL16 ൻ്റെ നേതൃത്വത്തിൽ ചികിത്സാധനസഹായം കൈമാറിയത്. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഉണ്ണിക്ക് 25,000 രൂപയുടെ ചെക്കാണ് നൽകിയത്. ഇതിന് മുൻപ് ബസ് തൊഴിലാളികളുടെ വാട്ട്സ് അപ്പ് കൂട്ടായിമയായ ജിസിസി ബസ് കൂട്ടായ്മ KL16 ൻ്റെ നേതൃത്വത്തിൽ ഉണ്ണിക്ക് 75,000 രൂപ ധനസഹായം കൈമാറിയിരുന്നു. വിവാഹിതനാണ് രോഗബാധിതനായ ഉണ്ണി.

ഒന്നര വർഷങ്ങൾക്ക് മുൻപാണ് ബസ് കൂട്ടായ്മ KL16 എന്ന പേരിൽ ഇത്തരത്തിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഇതിനോടകം പല കാരണങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ചെറിയ ധനസഹായങ്ങൾ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞിറ്റുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായങ്ങൾ എത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് ഗ്രൂപ്പ് അഡ്മിൻന്മാർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!