ആറ്റിങ്ങൽ തഹസിൽദാർ ടി വേണു വിരമിച്ചു.27 വർഷത്തെ സേവനത്തിന് ശേഷമാണ് സർക്കാർ സർവീസിൽ നിന്നും അദ്ദേഹം പാടിയിറങ്ങിയത്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്ക് ഓഫീസിലാണ് തുടക്കം. വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഒടുവിൽ സ്വന്തം നാട്ടിൽ നിന്ന് തന്നെ തഹസിൽദാറായി വിരമിച്ചു. ആറ്റിങ്ങൽ സ്വദേശിയായ വേണു ആറ്റിങ്ങൽ തഹസീൽദാറായാണ് വിരമിച്ചത്.
കോവിഡ് മഹാമാരി, വെള്ളപ്പൊക്കം, മുതലപ്പൊഴി അപകടം തുടങ്ങിയ പ്രശ്നങ്ങളിൽ സ്തുത്യർഹമായി പ്രവർത്തിച്ചു പ്രശംസ പിടിച്ചു പറ്റിയിരുന്നു. സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി നേടിയിട്ടുണ്ട്.
സാമൂഹ്യ പ്രവർത്തനങ്ങളിലും പൊതു വിഷയങ്ങളിലും സജീവ സാന്നിധ്യമായ വേണു സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. റവന്യൂ സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നന്മ സാംസ്കാരിക വേദിയുടെ ഭാരവാഹിയുമായിരുന്നു.
ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗീതയാണ് ഭാര്യ.
ഡൽഹിയിൽ പി ജി കോഴ്സിന് പഠിക്കുന്ന ദേവിപ്രിയയാണ് മൂത്തമകൾ. ഇളയ മകൾ ദേവനന്ദന കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1187 മാർക്ക് നേടി വിജയിച്ചു.