കല്ലമ്പലം : നാഷണൽ കോൺഫെഡറേഷൻ ഓഫ് എൻ.ജി.ഒ. യും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ചു കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും പാലിയേറ്റീവ് കെയർ യൂണിറ്റും, അതിന്റെ പരിസരപ്രദേശം ഉൾപ്പടെയുള്ള 40 വിദ്യാർത്ഥികൾക്ക് 2000 രൂപ വിലയുള്ള സ്കൂൾ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് പകുതി വിലയ്ക്ക് വിതരണം ചെയ്തു. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫസിലുദീൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സൗഹൃദ പ്രസിഡന്റ് പി.എൻ.ശശിധരൻ , സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലബ്ദീൻ സൽസബീൽ, ജോയിന്റ് സെക്രട്ടറി, സോമശേഖരൻ നായർ,എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണ കുറുപ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി. വരദരാജൻ എന്നിവർ സംസാരിച്ചു.