വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ മരിച്ചു.

eiZ5LV944089

വർക്കല : ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ മരിച്ചു.ചെമ്മരുതി ആശാൻമുക്കിന് സമീപം കുന്നത്തുവിളവീട്ടിൽ രാജേന്ദ്രൻ(53)ആണ് മരിച്ചത്.

ഗുരുതരമായി പോള്ളലേറ്റാ ഭാര്യ ബിന്ദുവിനെയും മകൻ അമലിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വൈകിട്ട് 5 മണിയോടെയാണ് സംഭവം. കുടുബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും തമ്മിൽ കഴിഞ്ഞ എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു.

ഉച്ചയ്ക്ക് 3 മണിയോടെ കുടുബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ പ്രകോപിതനായ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകൾ വീടിന് വെളിയിൽ നിൽക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി എന്നുള്ള അഭ്യുഹങ്ങൾ ആദ്യഘട്ടത്തിൽ നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നെങ്കിലും പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ ടിന്നർ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഉപയോഗിച്ചു തന്നെയാവും തീകൊളുത്തിയത് എന്നാണ് പൊലീസ് നിഗമനം . ഫോറൻസിക് പരിശോധന ഫലങ്ങൾക്ക് ശേഷമേ പ്രതികരിക്കാൻ കഴിയുകയുള്ളു എന്ന് അയിരൂർ പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെയും ബിന്ദുവിന്റേയും മൂത്ത മകൻ വിദേശത്താണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!