‘എതിർവാ’യ്ക്ക് സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ്

eiHTL7G48482

സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ് സലിൻ മാങ്കുഴിയുടെ എതിർവാ എന്ന  നോവലിന് ലഭിച്ചു. ആറ്റിങ്ങൽ കലാപം മുതൽ എട്ടുവീട്ടിൽ പിള്ളമാരുടെ തൂക്കികൊല വരെയുള്ള കാലത്തെ തിരുവിതാംകൂറിന്റെ ഭരണസംഘർഷങ്ങളാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന് ചരിത്രനോവൽ വിഭാഗത്തിലാണ് പുരസ്കാരം ലഭിക്കുന്നത്.

ജൂൺ 8 ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം എ.കെ.ജി. സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അവാർഡ് വിതരണം ചെയ്യും.

സത്യജിത് റേ പുരസ്കാരം ചലച്ചിത്രതാരം ഷീലയ്ക്കും സാഹിത്യ പുരസ്കാരം പ്രശസ്ത കവിയും സരസ്വതീ സമ്മാൻ ജേതാവുമായ പ്രഭാവർമ്മയ്ക്കും സമ്മാനിക്കും. ചടങ്ങിൽ ചലച്ചിത്രനടൻ രാഘവനെ ആദരിക്കും.

സത്യജിത് റേ ഫിലിം അവാർഡ്, ടെലിവിഷൻ അവാർഡ്, ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും.

വൈകിട്ട് 3 മണി മുതൽ ചലച്ചിത്ര പിന്നണിഗായകർ നയിക്കുന്ന ഷീലയുടെ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ ഷീലാമൃതം ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്ന് സത്യജിത് റേ ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു. ആർ. അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!