മദ്യപിക്കാൻ വിസമ്മതിച്ചതിന്
വർക്കലയിൽ മകൻ അച്ഛനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു.
ഉച്ചയ്ക്ക് 3 മണിയോടെ മേലെവെട്ടൂർ കയറ്റാഫീസ് ജംഗ്ഷന് സമീപം പ്രഭാമന്ദിരത്തിൽ (63) കാരനായ പ്രസാദിനെയാണ് മകൻ പ്രിജിത്ത്( 31) തലയ്ക്കു വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചിട്ടുള്ളത് . ഏകദേശം 20 ഓളം സ്റ്റിച്ചുണ്ട്. വർക്കല പൊലീസ് ആശുപത്രിയിൽ എത്തി പ്രസാദിന്റെ മൊഴി എടുത്തു. വിദ്ഗ്ദ്ധ ചികിത്സിക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് ഉടൻ മാറ്റും.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു പ്രസാദിന്റെ വീട്ടിൽ മദ്യപിച്ചെത്തിയ പ്രിജിത്ത് പിതാവിനോട് മദ്യപിക്കാൻ പറഞ്ഞു. വിസമ്മതിച്ച പ്രസാദിനെ വീട്ടിൽ ഉണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപെടുകയായിരുന്നു. ബന്ധുക്കൾ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മുൻപും പ്രിജിത്ത് പ്രസാദിനെ ഉപദ്രവിച്ചിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു.
മാസങ്ങൾക്ക് മുൻപ് ഇയാളുടെ വസ്ത്രങ്ങൾ.. മുണ്ടും ഉടുപ്പും എല്ലാം തീയിട്ട് നശിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു
പ്രസാദ് ഭാര്യയോടും മകനോടും ഒപ്പമായിരുന്നു മുൻപ് താമസിച്ചിരുന്നത്. മകന്റെ ഉപദ്രവം കാരണം കുടുബ വീട്ടിലേക്ക് മാറി താമസിക്കുകയായിടുന്നു. അച്ഛനും മകനും തമ്മിൽ ഇടയ്ക്കൊക്കെ ഒരുമിച്ചു മദ്യപിച്ചിരുന്നു എന്നും പ്രസാദിന്റെ ഭാര്യ സത്യഭാമ പോലീസിനോട് പറഞ്ഞു