തുടർക്കഥയാകുന്ന മുതലപ്പൊഴി അപകട മരണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം ആരംഭിച്ചു.
രാവിലെ 10:30 ന് പെരുമാതുറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ ഉപരോധം തീർക്കുകയാണ്. താങ്ങുവല വള്ളക്കാരും, കൊല്ലിവള്ളക്കാരുടെയും ഇരുകരയിലേയും തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.