പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സ്കൂൾ പ്രവേശനാഘോഷത്തിന്റെ ഭാഗമായി ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ വിദ്യാദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ഒ.ലിജ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ ശ്രീജ. എസ്, വൊക്കേഷണൽഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ ഡോ. വികാസ് കെ.എസ്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സന്തോഷ്.എൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു, അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ.ലോകേഷ്, സ്മിത പി.പി എന്നിവർ സംസാരിച്ചു. ഔദ്യോഗിക സ്കൂൾ പ്രവേശനോത്സവഗാനം വിദ്യാർത്ഥികൾ ആലപിച്ചു.
ഞെക്കാട് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി എസ്.ദേവദത്ത എഴുതിയ “അറിവിൻ തണലിൽ” എന്ന പേരിലുള്ള സ്കൂൾ പ്രവേശനോത്സവഗാനം സ്കൂൾ വിദ്യാർഥിനികളായ റിത എസ്.ആർ, ധ്രുവ ആർ.എൻ, ദേവശ്രീ ആർ.എസ് എന്നിവർ അവതരിപ്പിച്ചു.