കടയ്ക്കാവൂർ : പരിസ്ഥിതി ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്ത്, കൃഷി വകുപ്പ് സംയുക്തമായി കീഴാറ്റിങ്ങൽ ഗവ. ബി വി യു പി എസിൽ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു.
ഹെഡ്മാസ്ററർ വി.സജികുമാർ സ്വാഗതം പറഞ്ഞു. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല എസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ആർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ബി. സാബിർ പദ്ധതി വിശദീകരണം നടത്തി.
കീഴാറ്റിങ്ങൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല . ജി മുൻ മെമ്പറായ തൃദീപ് കുമാർ. എസ് ,കൃഷി അസിസ്റ്റൻ്റുമാരായ ആതിരസാജൻ, പ്രീത.ആർ, മഞ്ജുമോൾ . വി, കുളപ്പാട്ടം പാടശേഖര സമിതി സെക്രട്ടറി മധു കുളപ്പാട്ടം,പി.ടി.എ പ്രസിഡൻ്റ് എസ്. പ്രസന്നൻ, എസ്.എം.സി. ചെയർമാൻ ആർ.സുരേഷ് കുമാർ, എക്കോ ക്ലബ് കൺവീനർ സിബി മോൾ. ബി.എസ് എന്നിവർ പ്രസംഗിച്ചു. വൃക്ഷെത്തൈ നടൽ , പരിസ്ഥിതി ഗാനം, പോസ്റ്റർ ക്വിസ് , പ്രഭാഷണം തുടങ്ങിയ പരിപാടികളും നടന്നു.