കെജിഒഎ സംസ്ഥാന പുരസ്കാര ജേതാക്കളായി ഒറ്റൂർ ഹരിതകർമ സേന.50000 രൂപയും പ്രശസ്തി പത്രവും കൊല്ലത്തു വച്ചു എക്സൈസ് മന്ത്രി എം.ബി രാജേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി. ബീന , സെക്രട്ടറി ശ്രീലേഖ , ഹരിതകർമസേന , വൈസ് പ്രസിഡന്റ് ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങൾ ആയ രാഗിണി, വി.സത്യബാബു, ഒ.ലിജ ,ലളിതാംബിക, ഷിബി എന്നിവർ ചേർന്നു ഏറ്റുവാങ്ങി.
ഹരിതകർമ സേനയുടെയും പഞ്ചായത്തിന്റെയും ചിട്ടയും കൃത്യവുമായ പ്രവർത്തന മികവ് ആണ് അവാർഡിനായി പരിഗണിക്കപ്പെട്ടത് എന്നു സംഘാടകർ അറിയിച്ചു.