അണ്ടൂർക്കോണം പഞ്ചായത്ത് ഈ വർഷം നടപ്പാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു.തിരുവള്ളൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ തയ്യാറാക്കിയ കൃഷിയിടത്ത് 500 പച്ചക്കറിത്തൈകൾ നട്ടു.തിരുവള്ളൂരിൽ പച്ചത്തുരുത്തും സ്ഥാപിച്ചു.
പച്ചക്കറി കൃഷിയും,കുറ്റിമുല്ലയും,വാഴയും,പയർ ഉഴുന്ന് എന്നിവയുമാണ് ഈ വർഷം വിളയിറക്കാൻ ഉദ്ദേശിക്കുന്നത്.25 ഏക്കർ കൃഷി ചെയ്യുന്നതിലേക്ക് 18 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.ഓരോ കൃഷിക്കൂട്ടത്തിനും കൃഷി ഉദ്യോഗസ്ഥർ നേതൃത്വം നൽകും.കൃഷി ഓഫീസർ ലക്ഷ്മി,അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക കലണ്ടർ തയ്യാറാക്കി.
അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മാജിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ.പി,വിജയകുമാർ.എസ്,എ.ഇ അഭിലാഷ്,ഹരിത കേരളം കോ ഓർഡിനേറ്റർ അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.