പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കുന്ന പ്രീ പ്രൈമറി ശാക്തീകരണ പരിപാടിയായ ബാല ( ബിൽഡിംഗ് ആസ് എ ലേണിംഗ് എയിഡ്) പദ്ധതി തെന്നൂർ ഗവ. ജവഹർ എൽ പി സ്കൂളിൽ ഡി.കെ മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻ്റ് കാർത്തിക സി.പി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, ബ്ലോക്ക് മെമ്പർ ബീനാ അജ്മൽ, വാർഡ് മെമ്പർമാരായ ഷീജ ഷാജഹാൻ, സുലൈമാൻ, ഉപജില്ലാ ഓഫീസർ വി.ഷീജ, ബൈജു, ജിഹാസ്, സുൽഫിയാബീവി, ജിനു, ഗീത, എസ്.സുറുമി തുടങ്ങിയവർ പങ്കെടുത്തു.