നഗരൂരിൽ മഴയിൽ വീട് തകർന്നു വീണ് വയോധികയടക്കം രണ്ടുപേർക്ക് പരിക്ക്

IMG_20240609_120538

നഗരൂർ : നഗരൂരിൽ മഴയിൽ വീട് തകർന്നു വീണ് വയോധികയടക്കം രണ്ടുപേർക്ക് പരിക്ക്.നഗരൂർ കോയിക്കമൂല പാട്ടത്തിൽവീട്ടിൽ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു വീട് തകർന്നു വീണത്. വെള്ളിയാഴ്ച രാത്രി 10 മണിമുതൽ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു. ചുടുകല്ല് കൊണ്ട് ഭിത്തി നിർമിച്ച ഓട് മേഞ്ഞവീട് അപകടാവസ്ഥയിലായിരുന്നു. ദീപുവും ലീലയും വെവ്വേറെ മുറികളിൽ ഉറങ്ങിക്കിടക്കവെ ഉഗ്രശബ്ദത്തോടെ വീടിന്റെ മേൽക്കൂര ഒന്നാകെ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

മേൽക്കൂരയുടെ ഓടുകളും തടികളും ദേഹത്തും തലയിലും ഇടിച്ച് പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപുവിന്റെ തലയിൽ നിരവധി തുന്നലുകൾ ഉണ്ട്. എന്നാൽ, പരിക്ക് ഗുരുതരമല്ല. മേൽക്കൂര ആകമാനം തകർന്ന് വീണെങ്കിലും കട്ടിലിന്റെ പടിയിലും മറ്റും ഇടിച്ച് നിന്നതിനാൽ ഇരുവരും അത്യത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീട് നഷ്ടമായതോടെ ഇനി എങ്ങോട്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!