Search
Close this search box.

മണമ്പൂരിൽ പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം, മോഷണം  വ്യാപകമാകുന്നു 

2290436-untitled-1

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

ഇതിനോടകം വിവിധ ഇടങ്ങളിൽ മോഷണം നടന്നു.മണമ്പൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മുൻവശത്തെ ഓടിളക്കി രണ്ട് കാണി ക്കവഞ്ചികളിലെ പണം മോഷ്ടിച്ചു.തൊട്ടടുത്തുള്ള പുത്തൻകോട് തുളസിമന്ദിരത്തിലെ സത്യാദാസിന്റെറെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു. കോട്ടറ ക്കോണം പാലത്തിനുസമീപം മണ്ണറമൂലയിൽ ഷീജാ വിലാസത്തിൽ ചെല്ലപ്പൻപിള്ളയുടെ വീട്ടിൽനിന്ന് അഞ്ച് നിലവിളക്കും 15000 രൂപയും മോഷ്ടിക്കപ്പെട്ടു.കോട്ടറക്കോണം പാലത്തിനുസമീപം സ്ഥിതി ചെയ്യു ന്ന രാജന്റെ എസ്.എസ് ഇൻ്റർലോക്ക് കമ്പനിയിൽ നിന്ന് 500 രൂപ മോഷ്ടിക്കപ്പെട്ടു. പറങ്കിമാംവിള ഭാഗത്തും നിരവധി വീടുകളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നു. .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!