Search
Close this search box.

ഇടിഞ്ഞു വീഴാറായ കിണറ്റിൽ അകപ്പെട്ട വായോധികനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി 

IMG_20200318_163941

ആറ്റിങ്ങൽ : ഇടിഞ്ഞു വീഴാറായ കിണറ്റിൽ അകപ്പെട്ട വായോധികനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.ആലംകോട് വഞ്ചയൂർ പട്ടളയിൽ പ്ലാവറക്കോണം സിന്ധു ഭവനിൽ സുകുമാരൻ (75) ആണ് കിണറ്റിൽ അകപ്പെട്ടത്.

ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. തൊടികൾ ഇടിഞ്ഞു പോയ കിണറ്റിൽ നാട്ടുകാർ ഇറക്കി കൊടുത്ത ഏണിയിൽ പിടിച്ചു നിന്ന സുകുമാരനെ  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ്കുമാർ റോപ്പിൽ തൂങ്ങി ഇറങ്ങി രക്ഷപെടുത്തി.  ഗ്രേഡ് എ എസ് ടി ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രതീഷ്കുമാർ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ, സുമേഷ്, അമൽജിത്ത്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!