Search
Close this search box.

ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പിലാക്കണം, ഡ്രൈവിംഗ്ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം – സി ഐ ടി യു

IMG-20240612-WA0123

ആറ്റിങ്ങൽ : 15-5-2024 ഗതാഗത വകുപ്പ് മന്ത്രിയും യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ കൈകൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40 -ൽ നിന്നും 80 ആക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു ആറ്റിങ്ങൽ ആർ റ്റി ഒക്ക് സി ഐ ടി യു നിവേദനം നൽകി.

ഏപ്രിൽ മാസം വരെ നൂറോളം ടെസ്റ്റ് നടന്നു വന്നിരുന്നു .മേയ് 2 മുതലാണ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത്. 58 ഡ്രൈവിംഗ് സ്കൂളുകളിലായി ഡ്രൈവിംഗ് ടെസ്റ്റിനുള്ള പതിനായിരത്തോളം അപേക്ഷ ആറ്റിങ്ങലിൽ കെട്ടിക്കിടക്കുകയാണ്.തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായി ഇപ്പോഴും 40 ടെസ്റ്റുവീതമാണ് ആറ്റിങ്ങലിൽ നടക്കുന്നത്.ഇതിൽ 25 പുതിയ അപേക്ഷകരും പത്തു പേർ മുൻ ടെസ്റ്റിൽ തോറ്റവരും അത്യാവശ്യം വിദേശത്ത് ജോലി തേടി പോകുന്നവരുടെ 5 അപേക്ഷ ഉൾപ്പെടെയാണ് 40 പേരെ പരിഗണിക്കുന്നത്. പഠിക്കുവാൻ ഉപയോഗിക്കുന്ന വാഹനം തന്നെ ടെസ്റ്റിനും ഉപയോഗിക്കണമെന്നുള്ള നിർദ്ദേശവും പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏര്യാ പ്രസിഡൻ്റ് എം.മുരളി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി നാസർ ഉസ്മാൻ,വേണുകുട്ടൻ നായർ എന്നിവർ ചേർന്നാണ് ആറ്റിങ്ങൽ ആർറ്റിഒ മഹേഷിന് നിവേദനം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!