മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ബി എം സി തല പരിപാടിയായ “അരുവിക്കായി ഒരുമിക്കാം” എന്ന അരുവി സംരക്ഷണ പരിപാടിയും, സംരക്ഷണ സമിതി രൂപീകരണവും മുറിഞ്ഞ പാലം തോടിന് സമീപം സംഘടിപ്പിച്ചു.പ്രസിഡൻറ് സുമ ഇടവിളാകം ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ജി മുരളീധരൻ അധ്യക്ഷ പ്രസംഗം നടത്തി. ബിഎംസി കൺവീനർ വിനയ് എം എസ് വാർഡ് മെമ്പർ തോന്നയ്ക്കൽ രവി പഞ്ചായത്ത് സെക്രട്ടറി ആർ ശ്യാം കുമാരൻ വികസനകാര്യ സ്റ്റാൻഡിങ് ചെയർമാൻ വനജകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ സുനിൽ മുരുക്കുംപുഴ , എന്നിവർ സംസാരിച്ചു .അസിസ്റ്റൻറ് സെക്രട്ടറി കെ കെ ബൈജു, കൃഷി ഓഫീസർ ധന്യ ഹരിതകർമ്മ മിഷൻ പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ ,വാർഡ് മെമ്പർമാരായ,ശ്രീലത ,ബിന്ദു ബാബു , ജുമൈല ബീവി , ജയ , കരുണാകരൻ മുൻ പ്രസിഡൻറ് വെങ്ങോട് മധു , എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ , ബി എം സി അംഗങ്ങൾ, സ്കൂൾ അധികൃതർ, ഹരിത കർമസേന അംഗങ്ങൾ,നാട്ടുകാർ ഉൾപ്പെടെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
തോട് സംരക്ഷണ- പഠന പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടേയും സഹകരണത്തോടെ തുടർ പ്രവർത്തനമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് യോഗം തീരുമാനിച്ചു.പരിസ്ഥിതി പ്രതിജ്ഞ പ്രസിഡൻറ് ചൊല്ലിക്കൊടുത്തു. തോന്നയ്ക്കൽ രാജേന്ദൻ കൺവീനറായി മുറിഞ്ഞപാലം തോട് സംരക്ഷണ സമിതി രൂപീകരിച്ചു.