Search
Close this search box.

റോഡിനോട് ചേർന്നുള്ള ഭാഗത്ത്‌ വൻ കുഴി, ആലംകോട് എൽപിഎസ് – മണ്ണൂർഭാഗം റോഡിൽ അപകടങ്ങൾ പതിവെന്ന് പരാതി 

IMG-20240612-WA0121

ആറ്റിങ്ങൽ :  ആലംകോട് ഗവ. എൽ.പി.എസ് മണ്ണൂർഭാഗം റോഡ് തകർന്നടിഞ്ഞിട്ടു മാസങ്ങളോളമായി.  ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നു. മാത്രമല്ല, റോഡിനോട് ചേർന്ന് ചില സ്വകാര്യ വ്യക്തികൾ ആഴത്തിൽ മണ്ണെടുത്തിരിക്കുന്നത് കാരണം റോഡ് തകർച്ച ഭീഷണി നേരിടുകയാണെന്നും വീതി കുറഞ്ഞ റോഡിൻ്റെ ടാറിനോട് ചേർന്നാണ് ആഴത്തിൽ കുഴിച്ചിരിക്കുന്നതെന്നും പൊതുപ്രവർത്തകൻ എം എച്ച് അഷറഫ് പരാതിപ്പെട്ടു.

നിരവധി സ്കൂ‌ൾ വാഹനങ്ങൾ അടക്കം കടന്നു പോകുന്ന ഈ റോഡിൽ വൻ അപകട സാധ്യതനില നിൽക്കുന്നു. കൊടും വളവും, കയറ്റവും ഉൾപ്പെടുന്ന സ്ഥലത്ത് ആണ് വൻകുഴി എന്നത് അപകട ഭീഷണിയുടെ വ്യാപ്‌തി കൂട്ടുന്നു . അതിനാൽ അടിയന്തിരമായി പ്രശ്ന‌ത്തിൽ ഇടപെട്ട് അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം ആറ്റിങ്ങൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!