Search
Close this search box.

കല്ലമ്പലം ഞെക്കാട് ജംഗ്ഷന് സമീപം വീട്ടിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി

ei7R6F252542

കല്ലമ്പലം ഞെക്കാട് ജംഗ്ഷന് സമീപം വീട്ടിലേക്ക്
ഇന്നോവ കാർ ഇടിച്ചു കയറി. പുലർച്ചെ 2. 30 ഓടെയാണ് സംഭവം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം. വളരെ പഴക്കമുള്ള വീടാണ്. ഒറ്റൂർ പഞ്ചായത്തിലെ ഞെക്കാട് വാസുദേവ വിലാസം എന്ന വീട്ടിലേക്ക് ആണ് വാഹനം ഇടിച്ചു കയറിയത്.

മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൃദ്ധയായ സുമതിയും (70) മകൾ ബിന്ദുവും(40) ചെറുമകൻ അഖിലും. മുവരും ഉറക്കത്തിൽ ആയിരുന്നു. വീടിന്റെ മണ്ണും കട്ടകളും ദേഹത്തേയ്ക്ക് വീണു. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പരിക്കുകൾ ഇല്ലെങ്കിലും ദേഹം ആസകലം വേദനയുണ്ട്. പലച്ചിറ മേവ ഓഡിറ്റോറിയത്തിൽ ഇവന്റ് മാനേജ്മെന്റ് ജോലികൾ കഴിഞ്ഞു കാറിൽ തിരികെ പോയ കല്ലറ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

കാറിൽ ഉണ്ടായിരുന്നവർക്കും വലിയ പരിക്കുകൾ ഇല്ല. കല്ലമ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!