ആറ്റിങ്ങൽ : ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പിൻവാതിൽ ഭരണം അവസാനിപ്പിക്കുക, കാലാവധി കഴിഞ്ഞ കേരളബാർ കൗൺസിലിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തുക, ബാർ കൗൺസിലിലെ ജനാധിപത്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ കോടതിയിൽ നടന്ന കൂട്ടായ്മയിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കമ്മിറ്റി വൈസ് പ്രസിഡണ്ട് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കനിരാജ് അധ്യക്ഷൻ ആയിരുന്നു. യൂണിറ്റ് സെക്രട്ടറി നിസാം കണിയാപുരം സ്വാഗതം പറഞ്ഞു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് ലെനിൻ, അഡ്വക്കേറ്റ് സി ജെ രാജേഷ്, അഡ്വക്കേറ്റ് ജിനി, അഡ്വക്കേറ്റ് ബിന്ദു ഉമ്മർ, അഡ്വക്കേറ്റ് ഹരി ബാബു, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.