പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്ന് വിതരണവുമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ.

IMG-20240613-WA0000

സംസ്ഥാനത്ത് എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി വിവിധതരം പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിനായി പഴയകുന്നുമ്മേൽ സർക്കാർ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഹോമിയോ പ്രതിരോധ മരുന്നുകൾ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ സെന്തിൽ രാജക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികൾ ഓരോ വീടും സന്ദർശിച്ച് കുടുംബാംഗങ്ങൾക്കെല്ലാവർക്കും പകർച്ചപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശവും ബോധവത്കരണവും നൽകുന്നതിനൊപ്പം പ്രതിരോധ മരുന്ന് കഴിക്കേണ്ട വിധവും മനസിലാക്കിക്കൊടുത്തു. രക്ഷാധികാരി മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ഷീജാരാജ്, ട്രഷറർ ആർ.അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ പ്രഫ.എം.എം. ഇല്യാസ്, എ.ടി.പിള്ള, എന്നിവരും ഭരണ സമിതിയംഗങ്ങളായ എസ്.ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, ബാബു, വിജയൻ, ശെൽവ കുമാർ, ധന്യ.സി, സജിത അനിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!