Search
Close this search box.

വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ

images (2) (2)

വിതുര : ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ. ആന്ധ്ര സ്വദേശി ഈശ്വരപ്പയെയും രേവണ്ണയെയുമാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ന് വിതുര തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ ഇളയകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

സംഭവം നടക്കുമ്പോൾ ഷാനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സിറ്റൗട്ടിനടുത്തെ ഹാളിലെ വാതിലിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് മുട്ടിൽ ഇഴഞ്ഞുവന്ന ഈശ്വരപ്പ കൈയിൽ പിടിച്ച് വലിക്കുകയായിരുന്നു. ഈ സമയം മാതാവ് മൂത്തകുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. കൈയിൽ പിടിച്ച് വലിക്കുന്നത് കണ്ട ഷാൻ വീടിന് പുറത്തുവന്നപ്പോൾ പ്രതി ഭിക്ഷ ചോദിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് ഷാനും അയൽവാസികളും ചേർന്ന് പ്രതിയെ പിടികൂടി വിതുര പൊലീസിന് കൈമാറി. ഈശ്വരപ്പക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടിയിൽ നിന്നാണ് നാട്ടുകാർ പിടികൂടിയത്. മാതാപിതാക്കളുടെ പരാതിയിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!