Search
Close this search box.

വർക്കല ബോട്ടണി അലുമിനി നാല്പതാം വാർഷികവും മെരിറ്റ് അവാർഡ് വിതരണവും

IMG-20240615-WA0043

വർക്കല : ശിവഗിരി ശ്രീ നാരായണ കോളേജ് ബോട്ടണി വിഭാഗം 1984-87 ബാച്ചിലെ വിദ്യാർഥികൾ നാൽപതു വർഷങ്ങൾക്കു ശേഷം അതേ കോളേജിൽ ഒരുമിച്ചു കൂടി ജീവിതാനുഭവങ്ങൾ പങ്കുവച്ചു. അവരുടെ ബാച്ചിലെ അംഗമായിരുന്ന ബാബു പൊടിയന്റെ അകാലവിയോഗത്തിൽ പ്രണാമം നേർന്നുകൊണ്ട് ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും പ്രശംസാഫലകവും അടങ്ങിയ അവാർഡ് വർക്കല എസ്. എൻ കോളേജിൽ നിന്നും ബോട്ടണിയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ മുഹ്സിന റഫീക്കിന് വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി വിതരണം ചെയ്തു.

40 വർഷം കഴിഞ്ഞും കലാലയ ജീവിതത്തിലെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വർക്കല എസ്. എൻ കോളേജിലെ ബോട്ടണി അലുമിനിയെ ഉത്ഘാടനപ്രസംഗത്തിൽ അദ്ദേഹം ഏറെ പ്രശംസിച്ചു

ഇതേ കോളേജിലെ ബോട്ടണി വിഭാഗത്തിൽ നിന്നും പഠിച്ചിറങ്ങി പിൽകാലത്തു അക്കാഡമിക് രംഗത്ത് മികവ് പുലർത്തിയ ഡോക്ടർ. എസ്. ഷിബുരാജ് (പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്‌ ), ഡി. അജിത് കുമാർ (റിട്ടയേർഡ് സയന്റിസ്റ്റ്, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി)എന്നിവരെയും പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.

യോഗത്തിൽ ഖാലിദ് പനവിള അധ്യക്ഷത വഹിച്ചു. എസ്. എൻ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം എസ്. ആർ. എം. അജി, കോളേജ് ബോട്ടണി വിഭാഗം തലവൻ പ്രൊഫസർ ഡോ. എസ്. ശേഖരൻ, മുൻ മേധാവി ഡോ. ഹസീന ബീവി, ഡോ. ഷിബുരാജ്, അയ്രൂർ ഷാജഹാൻ,ഡോ. സന്തോഷ്‌, അഡ്വ. കെ. എൽ. സാജൻ, എസ്. വി.സുഭാഷ് ചന്ദ്ര ബോസ്, ജെമി, രേഖ. ഡി എന്നിവർ
സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!