Search
Close this search box.

കഠിനംകുളം സ്വദേശിനി ഹജ്ജ് കർമത്തിനിടെ മിനായില്‍ മരിച്ചു

eiCFPH470702

കഠിനംകുളം : ഹജ്ജ് തീർഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായിൽ മരിച്ചു. കഠിനംകുളം, മുണ്ടഞ്ചിറ വി.ആർ മൻസിലിൽ അബ്ദുൽ വഹാബിന്റെ ഭാര്യ റാഹിലാ ബീവി (57) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം മിനായിൽ കഴിയവേയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ചിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനെത്തിയത്.

മക്കൾ: അൻസി, സജ്ന. മരുമക്കൾ: അൻസർ പാങ്ങോട്, അനസ് കണിയാപുരം. മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!