Search
Close this search box.

മുതലപ്പൊഴിയിൽ നിർമ്മാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം കാടുകയറി നശിക്കുന്നു.

IMG-20240616-WA0008

മുതലപ്പൊഴിയിൽ നിർമ്മാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം കാടുകയറി നശിക്കുന്നതായി പരാതി.

ഉന്നത നിലവാരമുള്ള പൊതു ശുചിമുറി സമുച്ചയങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിപ്രകാരം നിർമ്മാണം ആരംഭിച്ച മുതലപ്പൊഴിയിലെ ശൗചാലയ കെട്ടിടമാണ് വർഷങ്ങൾ കഴിയുമ്പോഴും നിർമ്മാണ പ്രവർത്തികൾ പൂർണ്ണമാകാത്ത അവസ്ഥയിൽ കാടുകയറി നശിക്കുന്നത്.

ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായ് നടത്തുവാനായിരുന്നു പദ്ധതി എന്നാൽ സാമ്പത്തിക കാരണങ്ങളാൽ കരാർ കമ്പനിക്ക് നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. കരാറുകാർക്ക് കൃത്യമായ ഇടവേളകളിൽ ഫണ്ട്‌ അനുവദിക്കാൻ കഴിയായാതെ പോയതോടെ ആദ്യം നിശ്ചയിക്കപ്പെട്ട എസ്റ്റിമേറ്റ് തുകയിൽ പദ്ധതി പൂർത്തീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു.

ഇനി അവശേഷിക്കുന്നത് കെട്ടിടത്തിനുള്ളിലെ ഏതാനും ചില ഫിനിഷിങ് ജോലികളും ചുറ്റുമതിൽ നിർമ്മാണവുമാണ്.

ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ്‌ മുതലപ്പൊഴിയിൽ എത്തുന്ന സഞ്ചാരികൾക്കായ് ഒരുക്കുവാൻ പദ്ധതി ഇട്ടിരുന്നത്.

നിലവിൽ മുതലപ്പൊഴിയിലെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ ശൗചാലയമില്ലാത്തതിനെ തുടർന്ന് വളരെയേറെ ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.

എത്രയും പെട്ടെന്ന്തന്നെ ഈ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി സഞ്ചാരികൾക്കായ് തുറന്നുകൊടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!