അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ 16-ാം നമ്പർ അങ്കണവാടിയിൽ രണ്ടു പതിറ്റാണ്ടുകാലം വർക്കറായി ജോലി നോക്കിയ അശ്വതി വി ഇനി മുതൽ അങ്കണവാടി സൂപ്പർവൈസറാകും.
2021-ൽ പി എസ് സി പരീക്ഷയെഴുതി 83-ാം റാങ്ക് നേടിയാണ് അശ്വതി സൂപ്പർവൈസറായത്.ആദ്യ നിയമനം പന്തളം പ്രോജക്ടിലാണ് .വർക്കറെന്ന നിലയിൽ വളരെ കൃത്യതയോടെ ജോലി നോക്കിയിരുന്ന അശ്വതി മറ്റു ജീവനക്കാരെയും സഹായിക്കുമായിരുന്നു. വളരെ സ്തുത്യർഹമായ സേവനമാണ് അശ്വതിയുടേത് .അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) അഞ്ചുതെങ്ങ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്ര അയപ്പുയോഗത്തിൽ.യൂണിയനു വേണ്ടി പഞ്ചായത്ത് പ്രസിഡൻറ് വി.ലൈജു അശ്വതിക്ക് ഉപഹാരം നൽകി.
സിഐടിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ , പഞ്ചായത്ത്സെക്രട്ടറി പി.രാജീവ്, അഞ്ചുതെങ്ങ് പഞ്ചായത്ത് അങ്കണവാടി സൂപ്പർവൈസർമാരായ വൃന്ദ.എസ്, ജ്യോതി ജയറാം,മുൻ സൂപ്പർവൈസർ മഹേശ്വരിയമ്മ, യൂണിയൻ നേതാക്കളായ സിന്ധു പ്രകാശ്, സി.അജിത, സെൽവി ജാക്സൻ, അജിതരാജു, രഞ്ജിലഉദയൻ, എം.മിനി ,തുടങ്ങിയവർ സംസാരിച്ചു.