പെരുങ്ങുഴി സി. ഒ നഗർ യുവജനകൂട്ടം ചാരിറ്റബിൾ സൊസൈറ്റി ആദരവ് 2 ആം ഘട്ടം എന്ന പരിപാടി പെരുങ്ങുഴി നാലുമുക്ക് ചാരിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്, ഉന്നത വിജയം കൈവരിച്ചവരെയും ആദരിച്ചു . കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്. സി ഹോം സയൻസിനു ആറാം റാങ്കും, കൊല്ലം എസ്എൻ വിമൻസ് കോളേജിൽ ടോപ് റാങ്കും നേടിയ പെരുങ്ങുഴിയുടെ അഭിമാനം അക്ഷര ശ്രീകുമാറിനെയും ആദരിച്ചു.
അഴൂർ ഗ്രാമപഞ്ചായത്ത് അംഗം അഡ്വക്കേറ്റ് വി. അനിൽ ലാൽ ഉദ്ഘാടനവും, ചാരിറ്റി വൈസ് പ്രസിഡന്റ് പ്രതാപൻ അധ്യക്ഷത വഹിച്ചു. ദേശീയ ഹിന്ദി അക്കാദാമി സെക്രട്ടറി വിജയൻ തമ്പി മുഖ്യ അഥിതിയായി, ചാരിറ്റി രക്ഷാധികാരി സുനിൽ കുമാർ സ്വാഗതവും, ചാരിറ്റി രക്ഷധികാരി അജയൻ കൃതഞജതയും രേഖപെടുത്തി.