വർക്കല റെയിൽവേ സ്റ്റേഷനിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി

ei7IEWO25436

വർക്കല റെയിൽവേ സ്റ്റേഷനിൽനിന്ന് 10 ഗ്രാം ബ്രൗൺഷുഗർ പിടികൂടി. അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഐ.ടി സെല്ലിന്റെ സഹായത്തോടെ വർക്കല റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്.

വിപണിയിൽ 10 ലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ സജീവ് പറഞ്ഞു. വർക്കലയിലെത്തുന്ന വിനോദസഞ്ചാരികളേയും അതിഥി തൊഴിലാളികളേയും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനെത്തിച്ച ബ്രൗൺ ഷു​ഗറാണിതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!