കേരള സർക്കാരിന്റെ സമ്പൂർണ്ണ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി നാവായിക്കുളം പഞ്ചായത്തിൽ സർവ്വേ നടത്തി കണ്ടെത്തിയ അതിദരിദ്ര വിഭാഗത്തിൽ പെട്ട കുടുംബങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം
നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.
വിവിധ ക്ലാസ്സുകളിലുള്ള 10 വിദ്യാർത്ഥികൾ പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച ഈ ചടങ്ങിൽ എത്തി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ വൈസ് പ്രസിഡന്റ് സാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാരായ സലൂജ, ജോസ്പ്രകാശ്, മെമ്പർമാരായ മണിലാൽ, റീന, പഞ്ചായത്ത് സെക്രട്ടറി കെ വിക്രമൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു