മംഗലപുരം: വ്യാജ വിലാസത്തിൽ ഓൺലൈൻവഴി മൊബൈൽ ഫോണുകൾ വരുത്തി കവ ർച്ച നടത്തിയ ഡെലിവറി സംഘം പിടിയിൽ. പോത്തൻകോട് അയിരുപ്പാറ സ്വദേശി അരുൺ (24), പോത്തൻക്കോട് കല്ലൂർ സ്വദേശി അജ്മൽ (27) എന്നിവരാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്.
ഫ്ലിപ്കാർട്ടിൽനിന്ന് വ്യാജ വിലാസത്തിൽ ഓർ ഡർ ചെയ്തു വരുത്തിയശേഷം മേൽവിലാസ ക്കാരൻ മടക്കി അയച്ചതായി കാണിച്ച് ഡെലിവ റി സ്ഥാപനത്തിൽ എത്തിക്കുന്നതിന് മുമ്പ് മൊ ബൈൽ ഫോണുകൾ കവർന്ന് കവറുകൾ തി രികെ കൊടുക്കുന്നതാണ് പ്രതികളുടെ രീതി.
മാർച്ച് മുതൽ മേയ് വരെ 15ഓളം വിലപിടിപ്പു ള്ള മൊബൈൽ ഫോണുകളാണ് പ്രതികൾ ക വർന്നത്. ഈ ഫോണുകൾ വിവിധ സ്ഥലങ്ങളി ൽ വിൽപന നടത്തി. ഇങ്ങനെ വിൽപന നട ത്തിയ ആറ് മൊബൈൽ ഫോണുകൾ പൊലീ സ് കണ്ടെടുത്തു.
പാക്കറ്റുകളിൽനിന്ന് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടത് മനസ്സിലായ ഫ്ലിപ്‌കാർട്ടിന്റെ ഡെലി വറി ഏജൻസിയായ ഇ-കാർട്ട് മംഗലപുരം പൊ ലീസിൽ പരാതി നൽകുകയായിരുന്നു. തുടർ ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാ ൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതി നുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെ ന്ന് മംഗലപുരം പൊലീസ് പറഞ്ഞു.