മംഗലപുരം: മംഗലപുരം പോത്തൻകോട് റോഡിൻ്റെ ശോചനീയ അവസ്ഥയും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണണമെന്നും റോഡിൻ്റെ യാത്രാ ദുരിതം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ നടന്ന പ്രതിഷേധ ധർണ മുൻ എംഎൽഎ ശരത്ത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മൺസൂർ അധ്യക്ഷത വഹിക്കുകയും പ്രതിഷേധ സൂചകമായി റോഡിലെ വെള്ളക്കെട്ടിൽ വാഴ നടുകയും ചെയ്തു. ഡി സി സി അംഗങ്ങൾ മംഗലപുരം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി അംഗങ്ങൾ, പ്രവാസി കോൺഗ്രസ് ഭാരവാഹികൾ, മംഗലപുരം ഓട്ടോറിക്ഷ തോഴിലാളികൾ, കച്ചവടക്കാർ എന്നിവർ പ്രതിക്ഷേധ ധർണയിൽ പങ്കെടുത്തു.