നഗരൂർ : നഗരൂർ വെള്ളംകൊള്ളിയിൽ മധ്യവയസ്ക പൊള്ളലേറ്റ് മരിച്ചു. തെറ്റിക്കുഴി വീട്ടിൽ ബിന്ദു (50)ആണ് മരണപ്പെട്ടത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക വിവരം. എട്ടുമണിയോടെ ആണ് സംഭവം. വീടിന് തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് പോയി തിരികെ വന്ന് റോഡിന് സമീപത്തായി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Photo : image only for representative purpose