അഞ്ചുതെങ്ങിൽ മൂർഖൻ പാമ്പ് വലയിൽ കുടുങ്ങി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലായിരുന്നു സംഭവം.
ഇന്നലെ പുലർച്ചെ ആറ് മണിയോടെ നെടുങ്ങണ്ട കോട്ടഴികത്ത് ലീനയുടെ വീടുന് പുറക് വശത്തയാണ് മൂർഖൻ പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പാമ്പിന് ഉദ്ദേശം 7 അടിയോളം നീളം മുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.
തുടർന്ന്, നാട്ടുകാരുടെ നേതൃത്വത്തിൽ ഫോറെസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയും ഫോറെസ്റ്റ് ഓഫീസർമാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോകുകയുമായിരുന്നു.
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ പാമ്പുകൾ. ഇവ മിക്കവയ്ക്കും കഴുത്തിലെ വാരിയെല്ലുകൾ വികസിപ്പിച്ച് ഒരു പത്തി രൂപപ്പെടുത്തുവാൻ സാധിക്കും.
മഴക്കാലം തുടങ്ങിയതോടെ അഞ്ചുതെങ്ങ് മേഖലയിൽ ഇതിനോടകം നിരവധി സ്ഥലങ്ങളിൽ അണലിയടക്കമുള്ള ഉഗ്ര വിഷമുള്ള പാമ്പുകളെ കണ്ടുതുടങ്ങിയത് പ്രദേശവാസികളിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്.