ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജിന്റെ വിവാഹ മോതിരം അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ നഷ്ടപ്പെട്ടു. തുടർന്ന് വിവരം ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി യുടെ നേതൃത്വത്തിൽ വർക്കല,കല്ലമ്പലം എന്നീ നിലയങ്ങളിലെ സ്കൂബ അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിൽ മോതിരം കണ്ടെത്തി നന്ദുരാജിനെ ഏൽപ്പിച്ചു