മുടപുരം വിവേകോദയം ലൈബ്രറിയിൽ സാംസ്ക്കാരിക സമ്മേളനവും അവാർഡ് വിതരണവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ശശിധരൻ നായർ അദ്ധ്യക്ഷനായി.
ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കഥാകൃത്ത് ഡി.സുചിത്രൻ, ഗ്രാമപഞ്ചായത്ത് അംഗം എൻ. രഘു, എസ്.ചന്ദ്രൻ, പി.ഗോപി. മുടപുരം യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ബീന എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. രമേശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിബു.ബി നന്ദിയും പറഞ്ഞു.
 
								 
															 
								 
								 
															 
															 
				

