Search
Close this search box.

വരിക്കുമുക്ക് – ഇടവിളാകം – സി.ആർ.പി.എഫ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം : ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

IMG-20240626-WA0011

മംഗലപുരം : വരുക്കുമുക്ക് – ഇടവിളാകം – സി.ആർ.പി.എഫ് റോഡിന്റെ ശോചനീയ അവസ്ഥ മാറ്റി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി. പ്രധാനമന്ത്രി സടക് യോജന പ്രകാരം പണി ആരംഭിച്ച റോഡിന്റെ പൂർത്തീകരണം രണ്ടുവർഷം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ല. ജനകീയ കൂട്ടായ്മ അടിയന്തരമായി പണി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ബന്ധപ്പെട്ട അധികാരികൾക്കു നിവേദനം നൽകുവാനും എംപി അടൂർ പ്രകാശ്,  എംഎൽഎ വി ശശി, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറായും നേരിൽ കാണുന്നതിനും യോഗം തീരുമാനിച്ചു.

മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ച യോഗം പ്രദീപ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കൂട്ടായ്മയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം  എം എ ഷഹീൻ, ഗ്രാമപഞ്ചായത്ത് അംഗം എസ് ആർ കവിത, ഇടവിളാകം ഷംനാദ്,  സുചിന്ദ്രൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു.

വിവിധ സംഘടനാ പ്രതിനിധികൾ പ്രതിഷേധ കൂട്ടായ്മയ്ക്ക് രൂപം നൽകി. അടിയന്തരമായി റോഡ് പണി പുനരാരംഭിച്ചു ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ആരംഭിക്കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ചിന്താ സാംസ്കാരിക വേദി ഭാരവാഹികളായ  മോൻ കുട്ടൻ, ബിനു പപ്പായി എന്നിവർ അറിയിച്ചു.

ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ചെയർമാനായും, എസ് .കവിത വാർഡ് അംഗം ജനറൽ കൺവീനറായും, രക്ഷാധികാരിയായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹീൻ  51 എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!