Search
Close this search box.

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ മരം വീണത് ഗതാഗത തടസ്സമുണ്ടാക്കി

IMG-20240626-WA0012

ദേശീയ പാതയിൽ ആറ്റിങ്ങല്‍ പൂവൻപാറയിൽ മരം വീണ്‌ മണിക്കൂറോളം ഗതാഗതം മുടങ്ങി. പൂവൻപാറ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസിന്റെ മതിലിനോട് ചേര്‍ന്ന് നിന്ന മരമാണ് മഴയെത്തുടര്‍ന്ന് റോഡിലേയ്ക്ക് മറിഞ്ഞുവീണത്. അപകടസമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
മരം വീണതോടെ ദേശീയപാതയുടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സെത്തി ഏറെനേരത്തെ പരിശ്രമത്തിന് ശേഷം മരം വെട്ടിമാറ്റിയാണ് ഒരുവശത്തേയ്ക്കുള്ള പാത ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!