ആറ്റിങ്ങൽ : അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങല്‍ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. മഴയെ അവഗണിച്ചും വലിയ വിദ്യാർത്ഥി പങ്കാളിത്തത്തോടെ നടത്തിയ റാലി ആറ്റിങ്ങൽ നഗരവാസികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. കുട്ടി പോലീസ് കേഡറ്റുകൾ അണിനിരന്ന വർണ്ണാഭമായ റാലിയിൽ പോലീസ് സേനാഗംങ്ങൾക്കൊപ്പം കരാട്ടേ,കളരി സംഘാംഗങ്ങൾ, ജില്ലാ സൈക്ളിംഗ് ടീം ,കേരള സ്പോർട്ട്സ് കൗൺസിലിന്റെ കീഴില്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ പരീശീലനം നടത്തുന്ന കായിക താരങ്ങൾ എന്നിവരും നാട്ടുകാരും അണിചേർന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ റാലി കെസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഒ എസ് അംബിക എംഎൽഎ ഫ്ലാ്ഗ് ഓഫ് ചെയ്തു. ആറ്റിങ്ങൽ നഗരം ചുറ്റി ബോയ്സ് ഹൈസ്കൂളിൽ റാലി എത്തിച്ചേർന്നപ്പോൾ പുതു തലമുറയിലെ വിദ്യാത്ഥികൾ നല്കിയ ലഹരി വിരുദ്ധ സന്ദേശം ഏറെ ശ്രദ്ധേയമായിരുന്നു.
ലഹരി വിരുദ്ധ സന്ദേശം നൽകിയ കുമാരി പവിത്ര , മാസ്റ്റർ വൈഷ്ണവ്ദേവ് മിഥുൻ എം ആർ , അനഘ പി , മീരാ എംആർ, മീനാക്ഷി ബി, എന്നിവർക്കൊപ്പം ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഇതോടനുബന്ധിച്ച് ആറ്റിങ്ങൽ കട്ടിയാട് കളരി സംഘത്തിലെ വിദ്യാർത്ഥികളും ആറ്റിങ്ങൽ കരാട്ടേ ടീമിലെ അംഗങ്ങളും ചേർന്ന് വിവിധ അഭ്യാസമുറകൾ അവതരിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്സ്.കുമാരി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിന് തിരുവനന്തപുരം റൂറൽ അഡിഷണൽ എസ് പി. ആർ.പ്രതാപൻ നായർ അധ്യക്ഷത വഹിച്ചു