വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ആറ്റിങ്ങൽ ഏര്യാ സമ്മേളനത്തോടനുബന്ധിച്ചാണ് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ സെമിനാർ നടന്നത്. കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അർജ്ജുൻ അദ്ധ്യക്ഷനായി. ഏര്യാ സെക്രട്ടറി വിജയ് വിമൽ സ്വാഗതം പറഞ്ഞു. ആദിത്യ ശങ്കർ നന്ദി പറഞ്ഞു.