ജീവിതമാണ് ലഹരി, മദ്യവും മയക്കുമരുന്നുമല്ല എന്ന സന്ദേശവുമായി കാരേറ്റ് ഡി.ബി.എച്ച്.എസ് വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പൊതു ഇടങ്ങളിൽ പോസ്റ്റർ പ്രചരണവും ലഘുലേഖ വിതരണവും നടത്തി. ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷറിൻ്റെ പ്രകാശനം പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് എസ്.സുസ്മിത നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ.അഹമ്മദ് കബീർ, ഹെഡ്മിസ്ട്രസ് കവിത ആർ.എസ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നിവർ പങ്കെടുത്തു