ലഘുലേഖയുമായി ലഹരിക്കെതിരെ വൈ.എൽ.എം.യു.പി.എസ്സിലെ കുട്ടികൾ

IMG-20240626-WA0026

വൈ. എൽ. എം. യു. പി. എസ് കീഴാറ്റിങ്ങലിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ,ബോധവൽക്കരണ ക്ലാസ്,പോസ്റ്റർ നിർമ്മാണം,പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ ബോധവൽക്കരണം, സ്കൂളിന്റെ സമീപപ്രദേശങ്ങളിലുള്ള കവലകളിലും മത്സ്യ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ജെ ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾ ലഘുലേഖ വിതരണം ചെയ്ത് ജനങ്ങളെ ബോധവൽകരിച്ചു.

സ്കൂളിന്റെ പ്രഥമ അധ്യാപികയായ ബിനു ഷെറിന ജെ ആർ സി കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സീനിയർ അധ്യാപിക റസീന ബീഗം , എസ്. ആർ. ജി കൺവീനർ ശാരിക മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജിത്ത് വി.പി നന്ദി രേഖപ്പെടുത്തി. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബും ജെ ആർ സി ടീച്ചേഴ്സ് ആയ രജി രാജ്, ലുബിന എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!