അഴൂർ : മാടൻവിള ഷംസുൽ ഇസ്‌ലാം യു.പി.സ്കൂളലെ വായനാ വാരാഘോഷങ്ങളുടെ സമാപനവും ലഹരിവിരുദ്ധ ദിനാചരണവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇക്ബാൽ അദ്ധ്യക്ഷനായി.
ഹെഡ്മിസ്ട്രസ്സ് ജി. മിനി, ട്രസ്റ്റ് പ്രസിഡന്റ് സുൽഫി.എ, സ്റ്റാഫ് സെക്രട്ടറി നജീബ് തുടങ്ങിയവർ സംസാരിച്ചു. ലഹരിവിരുദ്ധ ഒപ്പുശേഖരണം ചിത്രരചന, കഥാ,ഗാന അവതരണങ്ങൾ എന്നിവ നടന്നു.